- ഹൈക്കു (63)
- നിലയില്ലാക്കയം (ചിന്തകൾ ) (56)
- പലവക (51)
- നേരം പോക്കുകൾ (കഥകൾ) (20)
- പാടാൻ കൊതിച്ചവ (18)
- കടമെടുത്തവ (7)
2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച
2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച
വെളിച്ചത്തിന്റെ വഴിവക്കിൽ അടർന്നു വീണ ഇരുട്ടിലകൾ.
ഒരായുഷ്കാലം എത്ര ചെറുതാണെന്ന്, ചില കഥകൾ കേട്ടിരിക്കുമ്പോഴെങ്കിലും നമുക്ക് തോന്നാറില്ലേ, ആരൊക്കെയോ മരിച്ചെന്നു കേൾക്കുമ്പോൾ ഇത്ര വേഗം എന്ന് അതിശയം കൂറാറില്ലേ, ശെരിക്കും ജീവിതം ഒരു ഓട്ടപ്പാച്ചിൽ മാത്രമാണ്. ഒരുപാട് പ്ലാൻ ചെയ്തിട്ടും അവസാനം ഇറങ്ങാൻ നേരം കുറേ ഏറെ സാധനങ്ങൾ വാരി വലിച്ചിട്ടു പായ്ക്ക് ചെയ്തു, വിട്ടു പോയ ബസിനു പിന്നാലെ ഓടിച്ചെന്നു കയറും പോലെ, തത്രപ്പാടിന്റെ ഏറ്റക്കുറച്ചിലുകൾ നിറഞ്ഞ ഒരു ഇ സി ജി ഗ്രാഫ്.
അതിനിടയിൽ ചതിക്കുന്നവർ ഉണ്ടാക്കി എടുക്കുന്ന ഒരു ലോകമുണ്ട്, അവരുടെ സ്വാർത്ഥ സ്വപ്‌നങ്ങൾ മാത്രം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഒരു ലോകം. അവരുടെ സ്വപ്നങ്ങൾ പല മനുഷ്യായുസുകൾ ചേർന്നതാവും. കാണുന്നതൊക്കെയും കൈക്കലാക്കി മുന്നോട്ടു കുതിച്ചു ലോകം മുഴുവൻ നേടി മനസമാധാനത്തോടെ ഉറങ്ങുന്നവർ..
നമ്മുടെ വെളിച്ചത്തിന്റെ വഴിവക്കിൽ എപ്പോഴുമുണ്ടാവും ഇങ്ങനെ ഇരുട്ടിലകൾ നിറഞ്ഞ ഒരുപാട് പേർ, അവർ ഇലകൾ പൊഴിച്ച് നമ്മുടെ പകലുകൾ ഇരുട്ടിലാകുകയും രാത്രികളെ ഉറക്കമില്ലാതെയാക്കുകയും ചെയ്യും.
കെട്ടുകഥകളെ തോല്പിക്കുമാറ്, നമ്മുടെ ജീവിതത്തിൽ ട്വിസ്റ്റുകൾ നിറച്ചു, അവരങ്ങനെ നിറഞ്ഞു നില്കും. നമ്മുടെ ചെറിയ ആയുഷ്കാല കഥകളിലെ സിംഹഭാഗവും കവർന്നെടുത്ത്...
2020, സെപ്റ്റംബർ 21, തിങ്കളാഴ്‌ച
2020, സെപ്റ്റംബർ 13, ഞായറാഴ്‌ച
2020, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച
2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച
2020, ഓഗസ്റ്റ് 25, ചൊവ്വാഴ്ച
2020, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച
2020, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച
ഒറ്റമഴ
2020, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച
2020, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച
2020, ഓഗസ്റ്റ് 1, ശനിയാഴ്‌ച
2020, ജൂലൈ 31, വെള്ളിയാഴ്‌ച
അവസാന യാത്ര
2020, ജൂലൈ 29, ബുധനാഴ്‌ച
2020, ജൂലൈ 27, തിങ്കളാഴ്‌ച
2020, ജൂലൈ 22, ബുധനാഴ്‌ച
2020, ജൂലൈ 16, വ്യാഴാഴ്‌ച
2020, ജൂലൈ 13, തിങ്കളാഴ്‌ച
2020, ജൂലൈ 9, വ്യാഴാഴ്‌ച
വിട
വിടവ്
ആർക്കു വേണ്ടി
മരണത്തിലേക്കാദ്യം
2020, ജൂലൈ 5, ഞായറാഴ്‌ച
പരാജയപ്പെട്ട മറ്റൊരെഴുത്ത്
'ആകാശച്ചെരുവിലാരോ കുരുതിക്കിണ്ണം തട്ടിമറിച്ചു...'
ഭാഷയുടെ അനന്ത വിഹായസിൽ അലഞ്ഞു നടക്കുന്ന മേഘങ്ങളേം, പക്ഷികളേം - ഏതു പക്ഷി എന്നി ചോയിക്കണ്ട, ഏതോ ഒരു പറവ -
പറഞ്ഞു വന്നത്, വലിയ വലിയ കവികളെം കലാകാരൻമാരേം ഒക്കെ ആണ്, ആ ഏരിയൽ വിൻഡോ ഒന്നു എക്സ്‌പ്ലോർ ചെയ്‌തു ഒരു പക്കി എങ്കിലുമാവാൻ കരുതിക്കൂട്ടി തുറന്നതാനീ എഡിറ്റർ.
എന്തെങ്കിലും എഴുതണം,
ബാത് റൂമിൽ തുടങ്ങി, എവിടെ ഒറ്റയ്ക്ക് ഇരുന്നാലും കേറി വരുന്ന ലേറ്റസ്‌റ്റ് തേപ്പു കഥ എഴുതാനുള്ള ചങ്കുറപ്പു ഇതുവരെ ആയിട്ടില്ല, പൊടീം തട്ടി ഓളു പോയപ്പൊ, കുറച്ചൊന്നു ഡൗണായതാണ്. ആ സ്‌റ്റോറി ചൂടാറാതെ പിറകെ വരൺണ്ട്.
ഇപ്പൊ ഓപ്പണിംങ് പഞ്ചായി, ഓളോടു പറയാറുള്ള ആ ലൈൻ മാത്രം കിടക്കട്ടെ. ഒരു നോൺ ലീനിയർ സ്‌റ്റോറി പറയുമ്പൊ, എവിടേലും കണെക്‌ട് ആയിക്കൊളും. ഇല്ലേലും അവിടെ കിടക്കട്ടെ, പുല്ല്.
എന്തെങ്കിലും എഴുതണം ആദ്യം പ്രണയത്തെപ്പറ്റി എഴുത്ത്. പ്രണയം കൊണ്ട് ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ട് എങ്കിൽ അതു മിക്കവാറും എഴുത്തുകാരൻ മാത്രമായി. എഴുത്തുകാരന് പലപ്പോഴും താൻ അനുഭവിച്ചിട്ടുള്ള തിനേക്കാൾ കൂടുതൽ ഒരു മായാപ്രപഞ്ചം ആണ് പ്രണയം. അതൊരുപാട് കളറുള്ള ഒരു സംഭവമാണെന്ന അന്ന് എഴുതിപ്പിടിപ്പിക്കാൻ പിന്നെ ഒരുപാടു വേദനയും വിരഹവും പിന്നെ എപ്പോഴും പറയാറുള്ള നൊമ്പരം ഒക്കെ ഉണ്ടെന്ന് എഴുതണം അങ്ങനെയാണ് പ്രണയം പ്രണയമായത്. ഈ നൊമ്പരം എന്നു പറയുന്നത് പമ്പരം പോലെ എന്തോ ആണ്.
ഒറ്റയടിക്ക് ഒരു പ്രണയ കാവ്യം എഴുതി ഒന്നു famous ആവാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അതതിന്റെ ട്രെൻഡിനു ചേർന്ന രീതിയിൽ വരാത്തതിന്റെ പ്രശ്നമാണ്.
2020, ജൂലൈ 1, ബുധനാഴ്‌ച
ഒരു തമിഴ് പാഠത്തിലേക്കുള്ള നടത്തം
ഹാപ്പി ഡോക്ടർസ് ഡേ
2020, മേയ് 26, ചൊവ്വാഴ്ച
ആത്മീയ പടക്കം
2020, ഏപ്രിൽ 25, ശനിയാഴ്‌ച
കൊറോണ ഭ്രാന്തുകൾ
***
ഒഴിഞ്ഞുകിടക്കുന്ന വഴികളുണ്ട് നമുക്കിടയിൽ
നമ്മൾ തമ്മിലുള്ള അകലം മീറ്ററുകളാണ്.
ജാതി, മതം?
നാട്ടിൽ ഇനി രണ്ടേ രണ്ടു ജാതിയേയുള്ളൂ.
കൊറോണ വന്നവരും ഇനി വരാനിരിക്കുന്നവരും.
***
സ്വാതന്ത്ര്യം? എന്തൊരഴകാണതിന്.
***
ചുവരുകളിൽ നിറയെ ചിത്രങ്ങൾ വയ്ക്കണം.
ഈ സമയത്തെ അടയാളപ്പെടുത്താൻ.
അതിനെക്കാളുപരി,
പുറത്തു കണ്ടതൊന്നും മറന്നുപോകാതിരിക്കാൻ.
***
ഓൺലൈൻ മടുത്തു തുടങ്ങി, ഓടി നടക്കാൻ കൊതികൊണ്ട്
2020, ഏപ്രിൽ 12, ഞായറാഴ്‌ച
കൊറോണക്കാലം
എവിടെയൊക്കെയോ ആരൊക്കെ അവസാന ശ്വാസത്തിനായി കഷ്ടപ്പെടുന്നു. കുറെ പേർ അവർക്കു ചുറ്റും കിടന്നോടുന്നു. അവരെക്കുറിച്ച് ചിന്തിക്കുമ്പൊൾ പോലും ചുറ്റും നിശ്ശബ്ദത കൊണ്ടു നിറയുന്നു. അടുത്തെവിടെയോ മരണത്തിന്റെ തണുപ്പും, ജീവന്റെ തുടിപ്പും തമ്മിൽ പോരടിക്കുന്നു.
ഈ നിർവികാരതയുടെ നടുവിൽ പോയകാലത്തിന്റെ ഓർമ്മകളോടൊത്തിരിക്കാതെ വേറെന്തു ചെയ്യും.
മരണത്തിന്റെ തണുപ്പിനെക്കാൾ അസ്വസ്ഥമാക്കുന്നത്, ഓർമ്മസർപ്പങ്ങൾ ശരീരത്തിലൂടെ അരിച്ചിറങ്ങുന്നതാണെങ്കിൽക്കൂടി.
2020, മാർച്ച് 8, ഞായറാഴ്‌ച
നഷ്ടബോധം
എന്തൊക്കെയോ ആയിത്തീരണമെന്നായിരുന്നു.
ഇന്നു ഞാൻ ആയതൊഴിച്ചു.
ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.
നിന്നെക്കാണാൻ
നിനച്ചിരിക്കാത്ത നേരത്ത് ഒന്നവിടെ വരെ വരണം. പുതിയ നിന്നെ നീയറിയാതെ കാണാൻ, പഴയ ഞാനായി.
നിൻറെ മറവിയെ കണ്ടു പഠിക്കണമെനിക്ക്
ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.
ഒരു എമർജൻസി സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ പറ്റാത്തതുകൊണ്ടു മാത്രം ആരും പ്രതിയാക്കപ്പെടരുത്
IFTTT (if this then that) രീതിയിലുള്ള ഒരു പ്രതികരണം, പറയാൻ എളുപ്പമാണെങ്കിലും, ഒരു അടിയന്തിര ഘട്ടത്തിൽ എടുത്തു പ്രയോഗിക്കണമെങ്കിൽ, അതിനു അത്യാവശ്യം പരിചയം ആവശ്യമാണ്, അല്ലെങ്കിൽ ഒരു റൂൾബുക്ക് ഉണ്ടാവണം. തീ പിടുത്തം ഉണ്ടാവുമ്പോൾ നിർദ്ദേശിക്കപ്പെടാതെ ലിഫ്റ്റ് ഉപയോഗിക്കരുത് എന്ന് പഠിക്കും പോലെ.
അല്ലാത്തപക്ഷം ഒരു അടിയന്തിര സാഹചര്യത്തിൽ ആദ്യം വരുന്നത് കനത്ത ഒരു നിസ്സംഗതയാണ്. എടുത്തു ചാടാതെ, വരും വരായ്കകളെ പറ്റി ചിന്തിച്ചു സേഫ് സോണിൽ ഇരിക്കാനുള്ള ഒരു എഡ്യൂക്കേറ്റഡ് ഡിസിഷൾ.
പിന്നെ ഉള്ളത് എടുത്തു ചാട്ടമാണ് അല്ലെങ്കിൽ മാറി നിൽക്കാൻ പറ്റാത്ത അവസ്ഥ,നമ്മൾ അതിലേക്കിറങ്ങാറുണ്ട്, മുൻപിൻ നോക്കാതെ, ഭാഗ്യം കൊണ്ടു മാത്രം മറുപുറം കണ്ട, നമ്മുടെ അറിവില്ലായ്മയും കഴിവും കേടും സ്വയം നന്നായി അറിയുന്ന നിമിഷങ്ങൾ. നമ്മുടെ ഒരാളുടെ തെറ്റായ ഇടപെടൽ കൊണ്ടു മാത്രം വഷളാവേണ്ടിയിരുന്ന സ്ഥിതി, ഭാഗ്യം കൊണ്ടു മാത്രം ശരിയാവുന്നതും.
ഒരു അനുഭവം പറയാം,
പത്തിലോ മറ്റോ പഠിക്കുന്ന സമയം, ഞാൻ അയൽപക്കത്തെ വീട്ടിൽ ഇരിക്കുമ്പോൾ എന്റെ വീട്ടിൽ നിന്നും അമ്മയുടെ കരച്ചിൽ കേൾക്കുന്നു. ആദ്യം പരിഭ്രമിച്ചെങ്കിലും സർവ്വശക്തിയുമെടുത്ത് അങ്ങോട്ടോടി ചെല്ലുമ്പോൾ കാണുന്നത് മുറ്റത്ത് നാക്ക് കടിച്ചു പിടിച്ചു ബോധം കെട്ടു കിടക്കുന്ന അച്ഛനെ താങ്ങി പീടിച്ചു കരയുന്ന അമ്മയെ ആണ്. നാട്ടുകാർ കുറേ പേരും ഓടി വന്നിട്ടുണ്ട്. എന്താണെന്നു മനസ്സിലായില്ല, ഉടൻ ആശുപത്രിയിൽ എത്തിക്കണം.
അന്നു വീട് ഇരിക്കുന്ന സ്ട്രീറ്റിൽ ഓട്ടോ റിക്ഷ മാത്രമേ കയറൂ. ഓടിക്കൂടിയ ആൾകൂട്ടത്തിൽ ആരോ ഒരാൾ എന്നെ നോക്കി ഓട്ടോ വിളക്കു മോനേ എന്നു പറഞ്ഞു. വീട്ടിൽ ഫോൺ ഇല്ല,പോയി ഓട്ടോ കണ്ടു പിടിക്കണം. ജങ്ഷൻ വരെ പോയാൽ കിട്ടേണ്ടതാണ്. ഞാൻ ഓടി അച്ഛന്റെ ബൈക്കും എടുത്തു ജങ്ഷനിലേക്ക് പാഞ്ഞു. അവിടെ എത്തിയപ്പോൾ ഓട്ടോ ഇല്ല, ടൗണിലേക്ക് പോണം, ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചു വരുന്നതേയുള്ളൂ. എടുത്തു ചാടി വന്നതാണ്. ഓട്ടോ കിട്ടാതിരിക്കൽ ഒരു ഓപ്ഷനേയല്ല. ആകെ ഒരു തരിപ്പാണ്, വീട്ടിലെ അവസ്ഥ ആലോചിക്കുമ്പോൾ . 3 കിലോമീറ്റർ കൂടി ഓടിച്ചു ടൗണിലെത്തി ഞാൻ. വീഴാതെ പതുക്കെ ശ്രദ്ധിച്ചാണ് പോയത്. ഒടുവിൽ ഒരു ഓട്ടോ കിട്ടി. പ്രായമായ ഒരു അമ്മാവൻ ഓടിക്കുന്ന ഓട്ടോ. ഞാൻ മുന്നില് ബൈക്കിലും അമ്മാവൻ ഓട്ടോ ഓടിച്ചു പിന്നിലും,. വീടെത്തിയപ്പോൾ അര മണിക്കൂറോളം കഴിഞ്ഞിരുന്നു. വീട്ടു പടിക്കൽ രണ്ടു ഓട്ടോറിക്ഷ കിടപ്പുണ്ടായി, ആരോ ഫോൺ വിളിച്ച് വരുത്തിയതാണ്.. എല്ലാവരും എന്നെ കണാതെ കാത്തിരിക്കുന്നു, ആശുപത്രിയിൽ പോകാൻ, ആച്ഛനു ബോധം ചെറുതായി തെളിഞ്ഞിരുന്നു. ഞാൻ വിളിച്ചുകൊണ്ടു വന്നതിനാൽ ബാക്കിരണ്ടു ഓട്ടോ വിട്ടു ഇതിൽ തന്നെ കയറി ആശുപത്രിയിൽ പോയി, ആ അമ്മാവൻ ആണെങ്കിൽ ഒച്ചിഴയുന്ന വേഗത്തിലേ വണ്ടി ഓടിക്കൂ. ആശുപത്രിയിൽ എത്താൻ വീണ്ടും അരമണിക്കൂറിൽ കൂടുതൽ എടുത്തു.
ഓട്ടോയിൽ വച്ചു കരഞ്ഞുകൊണ്ട് അമ്മയാണ് പറഞ്ഞത്, " നീ ബൈക്ക് എടുത്തു പോവേണ്ട ആവശ്യം ഇല്ലായിരുന്നു. വണ്ടി ആരെങ്കിലും കൊണ്ടു വന്നേനെ. നീ പോയില്ല എങ്കിൽ കുറച്ചുകൂടി നേരത്തെ ഇറങ്ങാമായിരുന്നു. ബൈക്ക് ഓടിക്കാൻ അറിയാതെ, നിനക്കു വല്ലതും പറ്റിയിരുന്നെങ്കിലോ. വീട്ടിൽ നിന്റെ ആവശ്യം ഉണ്ടായിരുന്നു. അലമാരയിൽ നിന്ന് പൈസ എടുക്കാൻ, അച്ഛനെ താങ്ങാൻ, ഇത്തിരി വെള്ളം കൊടുക്കാൻ. ഞാൻ പേടിച്ചു പോയി, നിന്നോടു പോവല്ലേ എന്നു വിളിച്ചു പറഞ്ഞിട്ടും നീ കേട്ടില്ല."
എല്ലാത്തിലുമുപരി, എന്നെ കാത്തിരുന്നു എന്ന ഒറ്റക്കാരണം കൊണ്ടു അച്ഛനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി.. സുവർണ്ണ നിമിഷങ്ങളെ ആണ് നഷ്ടപ്പെട്ടത്. ഭാഗ്യംകൊണ്ടു മാത്രമാണ് സ്ഥിതി വഷളാവാതിരുന്നത്.
അച്ഛനു സോഡിയം ലെവൽ താഴ്ന്നതായിരുന്നു. ചികിത്സ യിലൂടെ പെട്ടെന്നു തന്നെ നോർമൽ ആയി.
എങ്കിലും ഞാൻ ധീരമായി എടുത്തു ചാടി ചെയ്ത കാര്യം സിറ്റുവേഷനിൽ ഒരു തരത്തിലും സഹായകരമല്ലായിരുന്നു.
ഒരു എമർജൻസി സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ പറ്റിയില്ല അതുകൊണ്ട് മാത്രം ഒരാൾ പ്രതിയാക്കപ്പെടരുത്. മുരളി തുമ്മാരുകുടി ചേട്ടൻ പറയുന്നതുപോലെ വേണ്ടത്ര പരിശീലനം ഇല്ലാതെ എടുത്തു ചാടുന്നത് അത് പലപ്പോഴും കൂടുതൽ അപകടം ഉണ്ടാക്കും. പരിശീലനവും റൂൾബുക്കും ഉണ്ടായിട്ടും വേണ്ടത് ചെയ്യാതിരിക്കുന്നത് തീർച്ചയായും കൃത്യവിലോപം ആണ്. അല്ലാത്തിടത്ത് അങ്ങനെ ചെയ്യണമായിരുന്നു, ഇങ്ങനെ ചെയ്യണമായിരുന്നു, എന്നൊരു പോസ്റ്റ് ഇവൻറ് കുറ്റപ്പെടുത്തലിന് പ്രസക്തിയില്ല.
ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.
കീറ്റോസിസിൽ തുടങ്ങി..
കീറ്റോ ദു:ഖമാണുണ്ണീ,
കാർബ്സല്ലോ സുഖപ്രദം.
ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.
2020, ഫെബ്രുവരി 24, തിങ്കളാഴ്‌ച
നിന്റെ ആപേക്ഷികതകൾ
നിന്നെക്കാൾ എന്റെ സ്പേസ് ടൈമിനെ വളക്കാനാർക്കാണു കഴിയുക,...
ലോകം മുഴുവൻ എന്നിലേക്ക് ചുരുങ്ങും വിധം
ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.
2020, ഫെബ്രുവരി 17, തിങ്കളാഴ്‌ച
ഓളം
***
പണ്ടെങ്ങോ കര കയറി പോയവനു വേണ്ടി ഇന്നും തല തല്ലി കരയുന്ന, തേപ്പിൻ്റെ ബാക്കിപത്രം.
ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.