മറന്നു എന്നു പറഞ്ഞു തിരിഞ്ഞിരുന്നിട്ടു കാര്യമില്ല, ചിലകാര്യങ്ങൾ ഓർത്തെടുക്കുക തന്നെ വേണം. മരിച്ചു പോകുമ്പോൾ കൊണ്ടുപോകാനല്ലെങ്കിൽകൂടി, ചിലതു തിരികെ നേടണം, നമ്മെ സ്നേഹിക്കുന്ന മനസ്സുകളെങ്കിലും.
***
ഉണ്ണാൻ വിളിക്കുമ്പോഴും, തിരികെ വിളിക്കുമ്പോഴും ഭാവം കാട്ടരുത്.
***
ഓർമ്മകൾ ഉണ്ടായിരിക്കണം! തിരികെ നടക്കുമ്പോൾ, കാഴ്ചകളേക്കാൾ വഴി കാണാൻ ഓർമകളാണ് ഉപകരിക്കുക.
***
ജീവിതത്തിൽ നഷ്ടപ്പെടുത്തിയ ഓരോ നിമിഷത്തിലും, തിരിഞ്ഞു നോക്കാൻ ബാക്കി വച്ച ഒരായിരം അനുഭവങ്ങൾ ഉണ്ടാവും. ആ ഓരോ നിമിഷത്തെയും ധന്യമാക്കാൻ പോന്ന അനുഭവങ്ങൾ.
***
ജീവിച്ചു തീർത്ത ഒരു നിമിഷവും നഷ്ടമല്ല, അവ അനുഭവങ്ങളുടെ വിത്തുകളാണ്.
***
ജനിച്ചാൽ മരിക്കുമെന്നുറപ്പാണ്, പക്ഷെ ജീവിതം മരിക്കാൻ മാത്രമുള്ളതല്ല.
***
കുറെ പേരുടെ ശരികൾക്കിടയിൽ നമ്മുടെ ശരികൾ മങ്ങിപ്പോകുന്നതാണ്, ഒറ്റപ്പെടൽ
ഒരൽപനിമിഷം.
Nice Manoj.
മറുപടിഇല്ലാതാക്കൂKeep writing.
നന്ദി
ഇല്ലാതാക്കൂnannayitund...
മറുപടിഇല്ലാതാക്കൂഒരുപാട് നന്ദി
ഇല്ലാതാക്കൂSuper
മറുപടിഇല്ലാതാക്കൂThis is the link of my poem
http://jesterngps.blogspot.com/2018/09/blog-post.html
thanks, but the link is not available
ഇല്ലാതാക്കൂ