നിലാച്ചില്ല രാവിൽ കുടഞ്ഞിട്ട പൂക്കൾ
സുഗന്ധം നിറക്കുന്ന യമുനാതടത്തിൽ,
ഞാനെന്റെ മുരളിയെ ചുണ്ടോടടുപ്പിച്ചാർ-
ദ്രയാം നിന്നെ തഴുകി തലോടി...
കൃഷ്ണഗായത്രി!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...
നിന്നിൽ തുടിക്കുന്നതെൻ ജീവശ്വാസം,
നിന്നോടു ചേരുന്നതെന്നന്തരംഗം,
നിന്നിൽ തുളുന്പുന്ന രാഗമനുരാഗം
കൃഷ്ണഗായത്രി, നീയെന്റെ പ്രണയം.....
കൃഷ്ണഗായത്രി!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...
രാധികേ, നിന്റെ ആത്മാവിനാഴങ്ങൾ തേടും
നോവിന്റെയീണമായെന്നിൽ നിറയുമീ,
വിരഹത്തിലെങ്കിലും പ്രണയത്തിനീണം
ചാലിച്ച രാഗം!
നിനക്കായുരുകുന്ന ഹൃത്തിൽ നിന്നുതിരുന്ന രാഗം..
ഈകുഴലിനിക്കിളി കൂട്ടുന്ന ഗാനം!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...
കാലം ചമച്ചിട്ട കണ്ണീർത്തടങ്ങളിൽ,
പൊയ്‌പ്പോയ കര തേടിയലയുന്ന തരണി..
അതിന്നമരത്തു നീയും നില കാത്തുഞാനുംഓളങ്ങളിൽ എന്റെ കൃഷ്ണഗായത്രിയും.
മുകിൽ മാല തെല്ലും മറയ്ക്കാതെ വിണ്ണിൽ,
തിളങ്ങുന്ന തിങ്കളും കോടി താരങ്ങളു-
മകക്കാന്പിലാനന്ദമേറ്റുമീ വേളയിൽ,
നാമിന്നു ... add--
നിനക്കായിമാത്രമെൻ മുരളി മൂളുന്പോൾ,
നീയായുണർന്ന രാഗങ്ങളോടൊത്തു,
നി എന്നോടലിഞ്ഞിന്നു നിന്നതില്ല....
നിനക്കായിമാത്രമെൻ മുരളി മൂളുന്പോൾ,
നീയായുണർന്ന രാഗങ്ങളോടൊത്തു,
നി എന്നോടലിഞ്ഞിന്നു നിന്നതില്ല....
അലയായടിച്ചെന്നിൽ വിരഹം നിറയുന്പോളെ-
ന്നോടു ഗർവിച്ചു ദൂരത്തിലെവിടെയോ
ഗോപീമണികളൊടൊത്തു നീ നില്പതും
കനലായി നീറുന്നതും , തേങ്ങുന്നതും... ഉള്ളുരുക്കുന്നതും, ...
ന്നോടു ഗർവിച്ചു ദൂരത്തിലെവിടെയോ
ഗോപീമണികളൊടൊത്തു നീ നില്പതും
കനലായി നീറുന്നതും , തേങ്ങുന്നതും... ഉള്ളുരുക്കുന്നതും, ...
<appology>
മുകിൽ പോലെ മഴ പോലെ നിൻ ഉടലിലിതു പെയ്തോട്ടെ
പുഴ പോലെ ഒഴുകട്ടെ...
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...
രാധികേ, നിന്റെ ആത്മാവിനാഴങ്ങൾ തേടും
നോവിന്റെയീണമായെന്നിൽ നിറയുമീ,
വിരഹത്തിലെങ്കിലും പ്രണയത്തിനീണം
ചാലിച്ച രാഗം!
കൃഷ്ണഗായത്രി!
കൃഷ്ണഗായത്രി.... കൃഷ്ണഗായത്രി...
ഒരൽപനിമിഷം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ