എന്റെ ശബ്ദത്തെ എന്നെക്കാൾ നന്നായി തിരിച്ചറിയാൻ നീ പഠിച്ചിരിക്കുന്നു. ഞാൻ പോലുമറിയാതെ എന്റെ വാക്കുകളിൽ നിന്നെ നിറയ്ക്കാൻ നിനക്കല്ലാതെ ആർക്കാണ് കഴിയുക. നീ എന്റെ ആത്മാവിൽ ആണ് ഉറങ്ങുന്നതും ഉണരുന്നതും. എന്നിൽ തുളുമ്പുന്ന എല്ലാ സംഗീതവും നിന്നിൽ വന്നാണ് അവസാനിക്കുന്നത്. പിന്നെ എന്റെ ശബ്ദത്തെ എന്നെക്കാൾ നന്നായി നിനക്കറിയാം എന്നു പറയുന്നതിൽ എന്ത് അതിശയോക്തിയാണുള്ളത്?
എന്റെ ഉള്ളിൽ നിന്ന് നിന്റെ ഉള്ളിലേക്ക് ഒരു വഴിയുണ്ട്. ഹൃദയങ്ങൾ ചേർത്തുകെട്ടിയ നൂൽപ്പാലം പോലെ. നമ്മൾ നമ്മെ കൈമാറിയ വഴി.
ഒടുവിൽ നിന്നിലേക്കും ഞാൻ എന്നിലേയ്ക്കും ഒതുങ്ങി കൂടിയതും അതേ വഴിയിലൂടെ തന്നെ ആയിരുന്നു.
ഞാൻ എപ്പോഴും പറയാറുള്ളതുപോലെ ഞാൻ നിന്നിലേക്ക് നടന്ന അതേ വഴിയിലൂടെയാണ് നീ എന്നിലേക്ക് നടന്നത്.
യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമായിരുന്നു. ഓരോ മഴത്തുള്ളിയും നോക്കിനിന്നു ഒരു വഴിയിലൂടെ അത് ഒഴുക്കി പോകുന്നതും നോക്കി നമ്മൾ ഒരുപാടു കനവു കണ്ടു. നമ്മുടെ ആകാശത്തിൽ നിന്നു സൂചിമുനകൾ പോലെ ഒരുപാടു മഴത്തുള്ളികളിൽ ഒരേസമയം താഴേക്ക് വരുമ്പോൾ, ഓരോ മഴ തുള്ളിക്കും പറയാൻ ഒരുപാട് കഥകളും നൊമ്പരങ്ങളും ഉണ്ടായിരുന്നിരിക്കും.
നമ്മൾ നടന്ന വഴികൾക്ക് ഇരുവശവും സമയം കാത്തു നിന്നു. നമുക്കുവേണ്ടി മഴപോലും മാറിനിന്നു. രാത്രി തന്നെ ചെറുപ്പമായി. പല യാമങ്ങൾ നമുക്കുവേണ്ടി മാറ്റിവച്ചു. രാപ്പാടികൾ മധുരമായി പ്രണയ ഗാനങ്ങൾ നമുക്കുവേണ്ടി പാടി. നാം അതു ശ്രദ്ധിക്കാതെ നമ്മിലേക്ക് തന്നെ ഒതുങ്ങിക്കൂടി. പ്രണയത്തിൽ നമ്മുടെ ലോകം നമ്മെക്കാൾ ചെറുതായിരുന്നതായി നാം പലതവണ പറഞ്ഞിട്ടില്ലേ.
ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ