നീയും ഞാനും തമ്മിൽ ഒരുപാടു വ്യത്യാസങ്ങൾ ഉണ്ട്,
നിനക്കറിയാവുന്നതും,എനിക്കറിയാത്തതും പിന്നെ,
എനിക്കറിയാവുന്നതും നിനക്കറിയാത്തതും അങ്ങനെ,
നമുക്കിരുപേർക്കും അറിയാവുന്നതും അറിയാത്തതുമായി
കണ്ടാലറിയുന്ന എന്നാൽ പറയാനറിയാത്ത കുറേയെണ്ണം.
കണ്ടാലും അറിയുമെന്ന് തോന്നുന്നില്ല, ഇല്ല. അല്ലെങ്കിൽ
അത് പണ്ടേ കണ്ടപ്പോൾ അറിയേണ്ടതായിരുന്നല്ലോ.
പണ്ടു കണ്ടിരുന്നില്ലെങ്കിൽ അത് പിന്നീടുണ്ടായാതാവും
തൊടിയിലൊരു ചെടിയിലെ പൂവു പോലെ,
അല്ലെങ്കിൽ അതുണ്ടായിട്ടും കാണാതിരുന്നതാവും
ചുറ്റും മിണ്ടാതെ നില്ക്കുന്ന കാറ്റു പോലെ,
അറിയാതിരുന്നതാണ്, തിരിച്ചറിയാൻ വയ്കിയതാണ്,
നമുക്കിടയിൽ ഈ വ്യത്യാസം ഉണ്ടാക്കിയത് തിരിച്ചറിവായിരിക്കും.
കടലിലും മഞ്ഞിലും മേഘത്തിലും വേറെപോലെ കണ്ടാലു-
മെല്ലാം തെളിഞ്ഞ നീരു തന്നെ, നിനച്ചിരിക്കാതെ
പിന്നതു രൂപം മാറും ഒന്നാകുമൊരുപോലെയാകും
അവർക്കുമുണ്ടു വ്യത്യാസങ്ങൾ എന്നാലാറി തണുത്ത-
വരെ ചേർത്തു വക്കാൻ, തിരിച്ചറിവിനും മേലെയൊറിവായി.
തിരിച്ചു മാറ്റിയാലും പിരിച്ചടർത്തിയാലും
ഇടയിലാഴത്തിൽ മുറിച്ചെടുത്താലും
വ്യത്യാസങ്ങൾക്കുമതീതമായി നാം ചേർന്നിരിക്കുന്നല്ലോ,
ചേർത്തടച്ച രണ്ടുപാളി കതകിനെ പോലെ വിടവില്ലാതെ,
താക്കോലും പഴുതും ഒന്നിനൊന്നു ചേരാനുള്ളതാണല്ലോ,
ഒരുപോലിരുന്നെങ്കിൽ എങ്ങിനെ ചേർന്നേനെ?
അവയെ ചേർത്ത് വയ്ക്കുന്നത് വ്യത്യസമാണല്ലോ!
ഇടവേളയിൽ .. idavelayil

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ