എനിക്കെന്റേതും നിനക്ക് നിന്റേതുമായ സമയമുണ്ടല്ലോ!
കാറ്റിലും കല്ലിലും കടലിലും പിന്നെ മണ്ണിലും എച്ചിൽ മണക്കുമ്പോൾ
എനിക്കെന്റേതും നിനക്ക് നിന്റേതുമായ സമയമുണ്ടല്ലോ!
ആരും തൊട്ടു തീണ്ടി എച്ചിലാക്കാത്ത പുതിയതൊന്ന്.
ആരൊക്കെയോ കഴുകി കളഞ്ഞ അവരുടെ ഭൂതകാലം
അതേപടി പകർത്തിയെടുത്തപ്പോൾ , പൊതി തുറക്കാതെ
പൊടി പിടിച്ചു കിടക്കുന്നത്, പുതിയതൊക്കെയുമാണല്ലോ,
എങ്കിലും എനിക്കും നിനക്കും പുതിയതായി സമയമുണ്ടല്ലോ!
---
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ