ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് നമുക്കറിയാം,അതുപോലെ ചന്ദ്രൻ ഭൂമിയെയും ചുറ്റുന്നുണ്ട്. എന്നാൽ ശെരിക്കും ചന്ദ്രനും ഭൂമിയും ഒക്കെ അവരുടെ പങ്കാളിയുമായുള്ള ഗുരുത്വ കേന്ദ്രത്തെ(സെന്റര് ഓഫ് മാസ്സ് ) ആണ് ചുറ്റുന്നത്. അതായതു സൂര്യനെയും ഭൂമിയെയും നോക്കിയാൽ അവ രണ്ടും ചേർന്നുണ്ടാകുന്ന ഗുരുത്വ കേന്ദ്രത്തെയാണ് ഭൂമി ചുറ്റുന്നത് . ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ കേന്ദ്രം സൂര്യന്റെ ഉപരിതലത്തിനു ഉള്ളിൽ, സൂര്യന്റെ കേന്ദ്രത്തിനോട് വളരെ അടുത്താണ്. അതുകൊണ്ടു സൂര്യനെ ഭൂമി ചുറ്റുന്നതായി നമുക്ക് തോന്നുന്നു. ചന്ദ്രന്റെയും ഭൂമിയുടെയും കാര്യത്തിലും ഇത് തന്നെ ആണ് സംഭവിക്കുന്നത്. ഇവിടെ ഗുരുത്വ കേന്ദ്രം ഭൂമിക്കുള്ളിൽ ആണ് . അതുകൊണ്ടു ചന്ദ്രൻ ഭൂമിയെ ചുറ്റുന്നു.
ചന്രന്റെയും ഭൂമിയുടെയും ഗുരുത്വകേന്ദ്രം ഭൂമിയുടെ ഉപരിതലത്തിനു പുറത്തായിരുന്നെങ്കിൽ എന്താകുമായിരുന്നു. (അങ്ങനെ സംഭവിക്കണമെങ്കിൽ ആദ്യമേ ചന്ദ്രന് ഭൂമിക്കുള്ളിൽ നിന്നും ഗുരുത്വ കേന്ദ്രത്തെ പിടിച്ചു വെളിയിൽ ഇടാൻ വീണ്ടും ഉള്ള മാസ്സ് (പിണ്ഡം) ഉണ്ടാവണം.). ഈ അവസ്ഥയിൽ ഭൂമിയും ആ ഗുരുത്വ കേന്ദ്രത്തെ ചുറ്റേണ്ടതായി വരും.
ഇങ്ങനെ ഒരു സംഭവം സൗരയൂഥത്തിൽ തന്നെ ശെരിക്കും സംഭവിക്കുന്നുണ്ട്. സൂര്യന്റെയും വ്യാഴത്തിന്റെയും കാര്യത്തിൽ, വ്യാഴത്തിന്റെ അസാമാന്യ വലുപ്പം കാരണം സൂര്യന്റെയും വ്യാഴത്തിന്റെയും പൊതു ഗുരുത്വ കേന്ദ്രം സൗരോപരിതലത്തിനു വെളിയിൽ ആണ്.
ഇതു കാരണം സൂര്യനും ആ ഗുരുത്വ കേന്ദ്രത്തെ ചുറ്റി കറങ്ങേണ്ടി വരുന്നു.
സൂര്യനും, വ്യാഴവും ഈ ഒരു പൊതു ബിന്ദുവിനെ ആണ് ചുറ്റുന്നത്.
ടെക്‌നിക്കലി പറഞ്ഞാൽ വ്യാഴം സൂര്യനെ അല്ല ചുറ്റുന്നത് .. എന്താ മാസ്സ് അല്ലെ ?
ഫെബ്രുവരി 28 ശാസ്ത്ര ദിനം
ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ