കൂരിരുളുള്ളിൽ കുമിഞ്ഞുകൂടുമ്പോൾ
മാനുഷർക്കുണ്ടോ മതഭ്രാന്തു തിരിയുന്നു..
മുഴുവയർ കാണാത്ത പട്ടിണികോലത്തിൻ
ഇടനെഞ്ചു ചോരും ചുടുചോര തിരിയുന്നു.
ഇന്നവർ കണ്ടിച്ചതിന്നിന്റെ മൊട്ടിനെ
നാളേക്ക് വിരിയേണ്ട പുഷ്പത്തിനെ.
ആ ചാരത്തിലേക്കവർ നോക്കി നെടുവീർപ്പിടും
തീർന്നെന്നു തെല്ലൊന്നാശ്വസിക്കും .
നാൻ പെറ്റ മകനെ, നീ മരിക്കുന്നില്ല,
ഇനിവരും വിപ്ലവത്തിന്നു തിരിയായി
അഗ്നിയായ് മേലോട്ടുയരും
ആകാശമാകെ ചുവക്കും
അതിൽ നീ തീനാളമായി സ്ഫുരിക്കും
ചോരചുവപ്പാർന്ന തീനാളം.
കൈവെട്ടുവോരും,
ഇടനെഞ്ചു കുത്തി തുറക്കുവോരും
അതിലേക്കൊരു നോക്കു നോക്കാൻ ഭയക്കും.
മതത്തിൽ നുരക്കുമീ-
പുഴുക്കൾ മരിക്കും
കഴുകനും വേണ്ടാതഴുക്കും.
ആയിരം ചെങ്കൊടികൾക്കൊരു
രക്ത താരമായ് നീ വഴി കാട്ടും.
രക്ത താരമായ് നീ വഴി കാട്ടും.
ഇന്നിന്റെ തെറ്റിനെ വാക്കാലെതിർത്ത നീ
നാളത്തെ നേരിൻ പ്രതീകമാകും.
ഒരൽപനിമിഷം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ