2015, ജൂൺ 19, വെള്ളിയാഴ്‌ച

പേനത്തുന്പിൽ നിന്ന് കടലാസിലേക്കുള്ള ദൂരം

പേനതുന്പിൽ നിന്ന് കടലാസിലേക്കുള്ള ദൂരം,  ക്രിയാത്മകമായ ആവിഷ്കാരത്തിന് പ്രതികൂലമായ ദൂരം.
കൈകൾക്ക് കൂച്ചുവിലങ്ങ് ഇട്ടതുപോലെ, അല്ലെങ്കിൽ മരവിച്ച പോലെ എഴുതാൻ പറ്റാത്ത അവസ് ഥ.
മനസ്സ് വീർപ്പുമുട്ടുന്പോഴും അതിനു  ഒന്നും എഴുതാനാവില്ല ചിലപ്പോ.

വായിക്കുന്ന ആളിനെപറ്റി ചിന്തിച്ചാൽ എഴുത്ത് പിന്നെയും വഴിമുട്ടും.



എഴുത്ത് സ്വാർത്ഥതയാണ്. എല്ലാവരും എഴുതുന്നത്‌ അവരവർക്ക് വേണ്ടിയണ് , അപ്പോൾ  ഈ ദൂരം കുറവായിരിക്കും.

വേറെ ഒരാളതെങ്ങിനെ കാണും എന്ന് ചിന്തിക്കുന്പോൾ, എഴുത്ത് ചിലപ്പോ നന്നാവുമായിരിക്കാം  പക്ഷെ പേനത്തുമ്പിൽ നിന്ന് കടലാസ് ദൂരേക്ക്‌ പോകും.

എഴുത്തുകാരന്റെ വിജയം, അയാൾ അയാൾക്ക് വേണ്ടി എഴുതുന്നത്‌ മറ്റുള്ളവര്ക്കും വായിച്ചു ഇഷ്ടപ്പെടുന്നതാണ് .

മനസ്സിനെ കടലാസ്സിലേക്ക് പകർത്തുന്പോൾ പലപ്പോഴും വക്കുകൾക്കൊരുപാട്  പരിധി തോന്നും.  ചിന്തിക്കുന്ന ഭാഷയിൽ എഴുതണം , അല്ലെങ്കിൽ എഴുതുന്ന ഭാഷയിൽ  ചിന്തിക്കണം.

വികാരങ്ങളെ ചിന്തയിലെക്കും, അവിടന്ന് വാക്കുകളിലേക്കും ആവാഹിക്കണം.

ഓരോ മഷിക്കുപ്പിയിലും പരസ്പരം അറിയാതെ ജീവിക്കാൻ കൊതിക്കുന്ന ഒരുപാട് വാക്കുകൾ  ലയിച്ചു കിടപ്പുണ്ട് , അവയ്ക്ക് രൂപം കൊടുക്കണം, ജീവനുള്ള രൂപം.

അക്ഷരങ്ങൾ  ഘടികാര സൂചികൾ പോലെ ആണ്,  അവയ്ക്ക് പരസ്പരം അറിയില്ല. ചേർത്ത് വായിച്ചാലെ സമയം അറിയൂ, അർത്ഥം അറിയൂ.

പ്രണയത്തിനും വിരഹത്തിനും ഒരുപാടു പറയാനുണ്ടാവും ദേഷ്യത്തിനും സങ്കടത്തിനും സന്തോഷത്തിനും കാണും. ഒന്നുമില്ലായ്മക്കും നിർജീവതക്കും എഴുതാൻ കഴിയുമെങ്കിൽ എഴുത്ത് ഒരു മുഴുവൻ സമയ വികാരമാകും.

പേനത്തുന്പിൽ നിന്ന് കടലാസിലേക്കുള്ള ദൂരം വാക്കുകൾക്കിടയിൽ മാത്രം ഒതുങ്ങണം.





 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ