അവൾക്ക് പനിയായിരുന്നു അന്ന് ...
[ഗുരുവയുരപ്പന് ജലദോഷവും]
---ഛെ !! സീരിയസ് ആയി ഒരു കാര്യം പറയുമ്പോളും തമാശ കേറി വരുന്നല്ലോ , ഈ ജഗതിച്ചേട്ടന്റെ ഒരു കാര്യം---
അപ്പോ പറഞ്ഞു വന്നത്,
അന്ന് അവൾക്കു പനി ആയിരുന്നു.
സ്വതവേ വണ്ണവും പൊക്കവും ഇല്ലാത്ത മെലിഞ്ഞ അവൾക്കു പനി കൂടി വന്നപ്പോ, പണ്ടേ ദുർബല ഇപ്പൊ ഗർഭിണി ... എന്ന മട്ടായിരുന്നു.
ഞങ്ങൾ തമ്മിൽ വല്ല്യ പരിചയം ഒന്നും ഇല്ല, എന്നാലും അവളെ കണ്ടാൽ ഒരു കുസൃതി കുട്ടി ലുക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ചുരുക്കം ദിവസം കൊണ്ട് നന്നായി ശ്രദ്ധിച്ചിരുന്നു.
അര വരെ എത്തുന്ന തട്ടത്തിനും വെളിയിൽ എത്തുന്ന നീളമുള്ള ചെമ്പിച്ച സ്വർണ്ണ തലമുടി, തൊട്ടാൽ രക്തം ഇറ്റും എന്ന് തോന്നും വിധം വെളുത് തുടുത്ത നിറം.
മെലിഞ്ഞ ശരീരം, കട്ടി കണ്ണടയിൽ കൂടിയും തെളിഞ്ഞു കാണുന്ന പച്ച നിറം കലർന്ന പൂച്ച കണ്ണുകൾ. തട്ടം കൊണ്ട് മൂടി പുതച്ചു മുഖം മാത്രം കാണുമ്പോ ഒരുപാട് ഇഷ്ടപ്പെടുന്ന കൊച്ചു കുട്ടിയുടെ മുഖം. ശ്രദ്ധിച്ചു പതുക്കെ ഉള്ള നടത്തവും ബഹുമാനത്തോടെ ഉള്ള സംസാരവും.
അങ്ങനെ പലപ്പോഴായി കുട്ടിയെ ശ്രദ്ധിച്ചിട്ടുണ്ട്
['ജോസപ്പേ കുട്ടിക്ക് മലയാളം അറിയോ???']
--ഇല്ലാട്ടോ, കുട്ടിക്ക് മലയാളം അറിയില്ല, നേരത്തെ പറഞ്ഞോതോന്നും ഒരു മലയാളി സൌന്ദര്യം അല്ലല്ലോ ആണോ??---
അപ്പൊ പനി പിടിച്ചിരിക്കുന്ന കുട്ടിയോട് ആ ഒരു സോഫ്റ്റ് കോർണറിൽ കേറി മുട്ടാനുള്ള ഒരു ഗോൾഡൻ ചാൻസ്..
എല്ലാ നായികമാർക്കും ഉള്ളത് പോലെ, കല്ലെറിഞ്ഞു ഓടിച്ചാലും പോകാത്ത ഒരു കച്ചറ കൂട്ടുകാരി ഇവിടേം ഉണ്ടായിരുന്നു.
ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.
[ഞാൻ അങ്ങനെ ;പറഞ്ഞട്ടില്ല]
---ശെരി ശെരി.. എന്നാ ഞാൻ ഒന്ന് പറഞ്ഞോട്ടെ --
"എപ്പോളും നായികയോട് മുട്ടാനുള്ള വളഞ്ഞ വഴി കൂട്ടുകാരിയെ ആദ്യം മുട്ടൽ ആണ് , എളുപ്പ വഴി കൂടു കാരിയെ ഒഴിവാക്കലും."
ഞാൻ അങ്ങനെ ധൈര്യം സംഭരിച്ചു കൂട്ടുകാരി ഇല്ലാത്ത നേരത്ത് കേറി വർക്ക് തുടങ്ങി.
ഞാൻ: 'എന്ത് പറ്റി ??'
[അപ്പൊ കുട്ടിക്ക് മലയാളം അറിയോ ??]
--ശ്ശൊ ഇല്ല, ഇനി ഉള്ള സംഭാഷണം മുഴോനും ഇംഗ്ലീഷ് ആണ്, നിങ്ങൾ പക്ഷെ മലയാളം സബ് ടൈറ്റിൽ ആണ് വായിക്കണെ, അണ്ടർ സ്റ്റാന്റ് ??--
'പനി ആണ്..'
ഞാൻ:'അച്ചോടാ'
ഉദ്ദേശിചത് സഹതാപം ആണെങ്കിലും വന്നത് പുച്ഛം ആയിരുന്നു.
ഉദ്ദേശിചത് സഹതാപം ആണെങ്കിലും വന്നത് പുച്ഛം ആയിരുന്നു.
'അതെന്താ പുച്ഛം'
പുച്ഛം നമ്മുടെ സ്ഥിരം ഭാവം ആണെന്ന് കുട്ടിക്കറിയില്ലല്ലോ..
[കൈ വിട്ടു പോയല്ലേ ??]
-- അതെ പോയി.. ന്നാ വിചാരിച്ചേ !!. ബട്ട് തെളിച്ച വഴിയെ വന്നില്ലെങ്കിൽ പോകുന്ന വഴിയെ തെളിക്കണ്ടേ ??---
ഞാൻ:'ഒന്നുല്ല,, പനിടെ കാര്യം ഓർത്തിട്ടാ'
'അതെന്താ പനിക്ക്'?
ഞാൻ:'ഈ കുഞ്ഞു ശരീരത്തിൽ എന്തെടുക്കാനാ, പാവം പനി'
ഒരു പുഞ്ചിരി തിരിച്ചു കിട്ടീപ്പോ, റൂട്ട് ക്ലിയർ ആണെന് മനസ്സിലായി.
ഇല്ലാത്ത രക്തം ഇരച്ചു കേറി കൊച്ചിന്റെ മുഖം ചുവക്കുന്നുണ്ടായിരുന്നു.
തിരിച്ചു കളിയാക്കാൻ ഉള്ള ശ്രമം:
'പനിക്കും ജീവനിൽ പേടി കാണും അതാ നിങ്ങടടുത്ത് വരാഞ്ഞേ'
[അറ്റാക്ക് ചെയ്യാനുള്ള ടൈം ആയീ ...]
-- ദാ പിടിച്ചോ --
ഞാൻ:'ആ ഫോണ്‍ നമ്പർ ഒന്ന് തരോ?' ഫോണ്‍ കയ്യിലെടുത്തു കൊണ്ട് ഞാൻ ചോദിച്ചു.
എങ്ങോട്ടാ കാര്യങ്ങൾ പോണേ എന്നറിയാതെ ആ പാവം സ്തംഭിച്ചു പോയി .
'ഞാൻ ആര്ക്കും നമ്പർ കൊടുക്കാറില്ല.'
ഞാൻ:'ഏയ്, എനിക്ക് വേണ്ട.. ബട്ട് കുറെ കഴിഞ്ഞു ഇയാള് ജീവനോടെ ഉണ്ടോ എന്നറിയാനുള്ള ഒരു ക്യുരിയോസിറ്റി.. അതാ..'
അത്രേം പറഞ്ഞു തിരിഞ്ഞു നടന്നു, ഇനി ഇന്പുട്ട് വേണം അല്ലേൽ രണ്ടിലൊന്ന് തീരുമാനം ആവും.
[അവള് തെറി വിളിച്ചോ ? അതാണല്ലോ നെക്സ്റ്റ് ഡവെലപ്മന്റ്റ് ??]
-- എയ്യ് അതുക്കും മേലെ !! --
കയ്യിലിയുന്ന ബുക്ക് വച്ച് പുറത്തു ഒരു അടി....
[ആ ഒരടി മതി നിന്റെ ജീവിതം മാറാൻ അല്ലെ?]
---നീൽ ആമ്സ്ട്രോന്ഗ് പറഞ്ഞത് ഓര്മ ഉണ്ടോ, ഒരു മനുഷ്യന് ഇതൊരു കാൽ വയ്പ് മാത്രം ആണ് പക്ഷേ മനുഷ്യ യുഗത്തിന് ഒരു വലിയ ചാട്ടം തന്നെ ആണ്---
അങ്ങനെ അവള്ടെ കൂട്ടുകാരുടെ ലിസ്റ്റിൽ.. എന്റെ പേരും കേറി..
ഇനി ഒരു സത്യം പറയാം
[ശെരി അടുത്ത നുണ വരുന്നുണ്ട്]
--സത്യം.. നോക്ക് ഐ അം നോട്ട് ബ്ലഷിങ്ങ്--
അന്ന് അവളെ ഞാൻ ഫ്രണ്ട് ആയി മാത്രമേ കണ്ടോള്ളു! അല്ലാതെ നീ വേറെ ഒന്നും ഉദ്ദേശിക്കണ്ട!!
[ഞാൻ ഉദ്ദേശിച്ചില്ല , ബട്ട് യു ആർ ബ്ലഷിങ്ങ്.]
[ടോയ്?? 'അന്ന്' എന്ന് പറഞ്ഞാ പിന്നതു മാറിയോ?]
[മിണ്ടൂല്ലെ?? പോയോ ]
[ഹി ഹി ... നാക്ക് പുറത്തേക്കു നീട്ടിയ സ്മൈലി പോലത്തെ ചിരി ]
ഇടവേളയിൽ .. idavelayil
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ