ഇതൊരൽപം ജീവശാസ്ത്രമാണ്, അറിഞ്ഞപ്പോൾ ഒരുപാടു അതിശയം തോന്നി, അതുകൊണ്ടതിവിടെ പങ്കുവക്കട്ടെ ...
കോർഡിസെപ്സ് പ്രാണികളിൽ കണ്ടു വരുന്ന ഒരു പരാദ പൂപ്പൽ ആണ്. അത് അതിന്റെ ജീവിത ചക്രത്തിൽ ഭൂരിഭാഗവും ആതിഥെയ ജീവിയിൽ കഴിച്ചുകൂട്ടുകയും അവസാനം അതിനെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഒരു ജീവിയിൽ ജീവിച്ചു അതിന്റെ ഉന്മൂല നാശനം വരുത്തുന്ന ഒരു കാലൻ.
കേട്ടിടത്തോളം കോർഡിസെപ്സ് ഒരു ജീവിയിൽ പ്രവേശിച്ചാൽ അതിനു ആ ജീവിയുടെ മസ്തിഷ്കത്തെ നിയന്ത്രിക്കാൻ കഴിയും. സോംബികൾ [Zombie] വെറും ഭാവന മാത്രം അല്ല, കോർഡിസെപ്സ് നു ഒരു പ്രാണിയെ അങ്ങനെ ആക്കാനാവുമത്രെ.
ഒന്നു കൂടി മനസ്സിലാക്കാൻ, നമുക്ക് കോർഡിസെപ്സ് ഒരു ഉറുമ്പിന്റെ ശരീരത്തിൽ പ്രവേശിച്ചാൽ എന്തു സംഭവിക്കും എന്ന് നോക്കാം.
ഈ പൂപ്പലിന്റെ വിത്തുകൾ അഥവാ സ്പോറുകൾ ആണ് ആതിഥേയ ശരീരത്തിൽ ആദ്യം എത്തിപ്പെടുക, ഇവ മുളച്ചു മൈസീലിയം [താന്തുജാലം, പൂപ്പലിന്റെ വേരുകൾ പോലുള്ള ഭാഗം] ആതിഥേയ ശരീര കോശജാലത്തിനെ[ടിഷ്യു] കീഴ്പെടുത്തുകയും, ഒടുവിൽ ആയിടങ്ങൾ കൈക്കലാക്കുകയും ചെയ്യും.
ഒപ്പം കോർഡിസെപ്സ് ഉറുമ്പിന്റെ പെരുമാറ്റങ്ങളിലും മാറ്റം വരുത്തുകയായി, കോർഡിസെപ്സ് ഉറുമ്പിന്റെ മസ്തിഷ്കത്തെ കീഴ്പെടുത്തുന്നതാണ് കാരണം. കൂട്ടത്തിലുള്ള മറ്റു ഉറുമ്പുകൾ ഇത് മനസ്സിലാക്കിയാൽ കോർഡിസെപ്സ് ബാധിച്ച ഉറുമ്പിനെ കൂട്ടത്തിൽ നിന്ന് ദൂരേക്ക് മാറ്റാൻ ശ്രമിക്കും.
കോർഡിസെപ്സ് ഉറുമ്പിനെ ചാവും മുൻപ് മുകളിലോട്ടു കയറാൻ പ്രേരിപ്പിക്കുo , ഉറുമ്പ് കഷ്ടപ്പെട്ട് വള്ളികളിലോ മരങ്ങളിലോ വലിഞ്ഞു കയറും അതിനു ശേഷം അവിടിരുന്നു ചാവും.
ഇനി ആണ് കോർഡിസെപ്സ് പൂപ്പലിന്റെ ജീവചക്രത്തിലെ അടുത്ത ഭാഗം തുടങ്ങുന്നത്. ഉറുമ്പിന്റെ ശരീരത്തെ ഭേദിച്ച് പൂപ്പലിന്റെ മുകുളങ്ങൾ[ഫ്രൂടിംഗ് ബോഡി ] പുറത്തേക്കു മുളച്ചു വരുന്നു , [കൂണുകൾ പോലെ] ഇവയിലാണ് കോർഡിസെപ്സ്ന്റെ വിത്തുകൾ അഥവാ സ്പോറുകൾ ഉണ്ടാവുക.
പൂർണ വളര്ച്ചയെത്തിയാൽ വിത്തുകൾ മറ്റു ഉറുമ്പുകളിലേക്ക് യാത്ര തുടങ്ങുകയായി...
മനുഷ്യനെ ബാധിക്കുന്ന കോർഡിസെപ്സ് ഇത് വരെ കണ്ടെത്തിയിട്ടില്ല കേട്ടോ.
മനുഷ്യരെ ബാധിക്കുന്ന കോർഡിസെപ്സ് ഉണ്ടായാൽ,അത് മനുഷ്യരാശിക്ക് തന്നെ ചോദ്യ ചിഹ്നമായിരിക്കും..
മറ്റു ചില കാര്യങ്ങൾ കൂടി ,
ഒരു വിഭാഗം കോർഡിസെപ്സ് ഒരു പ്രത്യേക വിഭാഗം പ്രാണികളെ മാത്രമേ ബാധിക്കാറുള്ളൂ.
ഒരു ഉറുമ്പ് കോളനി ഒന്നടങ്കം ചിലപ്പോ കോർഡിസെപ്സ് ബാധയിൽ നശിച്ചു പോയേക്കാം.
കോർഡിസെപ്സ്നെപ്പറ്റി ആദ്യമായി രേഖപ്പെടുത്തിയത് ടിബ്ട്കാർ ആണ് അവരതിനെ yartsa gunbu എന്നാണു വിളിച്ചിരുന്നത്.
ചില കോർഡിസെപ്സ് മരുന്നുകളായും ഉപയോഗിക്കുന്നുണ്ടത്രേ.
ഈ വീഡിയോ കണ്ടു നോക്കൂ ....

ഇടവേളയിൽ .. idavelayil
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ