"അനുരാഗിണി, ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ..."
"കൊണ്ട് പോയി ഉപ്പിലിട് "
ചോദ്യവും ഉത്തരവും വളരെ പെട്ടെന്നായിരുന്നു..
പഴയ കാലം പോലെ പഴയ പ്രണയവും ആർക്കും വേണ്ടാതായി,
ഈ നൂറ്റാണ്ടിൽ ജനിച്ചത് തന്നെ ഇശ്ശി നേരത്തെ ആയി എന്ന് കരുതുന്ന അൾട്രാ മോഡേണ്‍ പെണ്‍കുട്ടിയോട് തോന്നിയ അടക്കാനാകാത്ത പ്രണയം ഇത്ര പെട്ടെന്ന് ഊശിയാകും എന്ന് നമ്മുടെ നായകൻ വിചാരിച്ചില്ല.
ഈ ശശിയെ അങ്ങ് നായകനാക്കിയതിൽ ആർക്കെങ്കിലും വിരോധമുണ്ടോ , ഒരു പഴയ നായകൻറെ മകനാണ് എന്ന് കരുതിക്കോളണം , രാഷ്ട്രീയം കണ്ടു പഠിച്ചതാ..
കാര്യത്തിലേക്ക് വരാം, നായകൻ സാമാന്യം സുമുഖനും പ്രേം നസീറിന്റെ കടുത്ത ആരധകനുമാണ്. പഴയ സിനിമ പോലെ ,ഭവതി എന്നൊക്കെ പറഞ്ഞു പ്രോപോസ് ചെയ്യുന്ന ടൈപ്പ്!
അല്പം പഴഞ്ചനായിപ്പോയി എന്ന് തോന്നിയില്ലേ , അതാണ് പ്രോബ്ലം.
"ഭവതിയുടെ ഹൃദയം പനിനീർപ്പൂവു പോലെ നിർമലമാണ്" എന്നൊക്കെ പറഞ്ഞാൽ മൂക്കും കുത്തി വീഴുന്ന ടൈപ്പ് ആയിരുന്നില്ല നമ്മുടെ നായിക.
നായകൻ ഇതുവരെ മുട്ടിയ പലരും ഈ ഡൈലോഗുകൾ കേട്ട് വഴി മാറി പോയവരാണ്. എങ്കിലും ആത്മവിശ്വാസം ഒട്ടും പോയിട്ടില്ല.
ഒരു 24th സെഞ്ചുറി പെണ്‍കൊടി ആണ് സ്വപ്ന കാമുകി , പക്ഷെ ഒന്നും അങ്ങോട്ട് അടുക്കിന്നില്ല.
അവസാനത്തെ അറ്റംപ്റ്റ് ചീറ്റി പോയതാണ് നമ്മൾ ഇപ്പൊ കണ്ടത്.
അല്പം കയ്യ് കാട്ടി വളച്ചു വച്ച ഒരുത്തിക്കു വേണു നാഗവള്ളി സ്റ്റൈലിൽ ജുബ്ബ ഇട്ടു ചെന്ന് ഒരു പ്രണയ ലേഖനം കൊടുത്തു...
എക്സ്പെക്റ്റഡ് റിസൾട്ട് കിട്ടിയില്ല, ഒള്ള ഇമ്പ്രൂവ്മെന്റ് പോകുകേം ചെയ്തു.
പഴയ കാലം അല്ല , തീർക്കാനുള്ളത് അവലയിട്ടു തീർക്കും, അല്ലാതെ ഗുണ്ടകളായ അമ്മാവൻ മാരെയും ആങ്ങളമാരെയും ഒതുക്കാൻ വിഷമിക്കണ്ട. ഒപ്പം മുറച്ചെറുക്കൻമാറും വേദി വിട്ടു.
യോ യോ ബോയ്സ് ആണ് ഇപ്പോ താരങ്ങൾ. പൊതുവെ പെണ്‍കുട്ടികൾ ഇവരെ അലവലാതികൾ വായ്നോക്കികൾ പഞ്ചാരകൾ എന്നൊക്കെ വിളിക്കുമെങ്കിലും അവറ്റകൾ അവസാനം യെസ് മൂളുന്നതു, ഈ ടീമ്സിനോടാവും. അല്പം പഞ്ചാര ഇല്ലേൽ എങ്ങനാ അല്ലെ.
അപ്പൊ നായകൻ മാറിയേ പറ്റൂ, ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തന്നെ തിന്നണമല്ലോ.
നായകന് ജുബ്ബ ഊരി, ജീന്സിലേക്കും ജോക്കിയിലേക്കും പ്രവേശിച്ചു.
സ്റ്റൈൽ മാറ്റി. പഞ്ചാര അടിക്കാനും വയ്നോക്കാനും ചതിക്കാനും പഠിച്ചു.
അങ്ങനെ വളർച്ചയുടെ ഏണിപ്പടികൾ വലിഞ്ഞു കേറി.
ഇപ്പൊ നായകൻ പെണ്‍കുട്ടികളുടെ സ്വപ്ന കാമുകൻ ആണ് .
വളച്ചെടുത്തവരുടെ ലിസ്റ്റ് ടെലഫോണ്‍ ഡയറക്ടറി പോലെ ആയി, ചതിക്കപ്പെട്ടവരും ഒരുപാട്.
ഇനിയും ഇവന് വേണ്ടി ക്യുവിൽ നിൽക്കുന്ന ഇന്കംമിംഗ് പ്രോപോസൽസ്സും.
തട്ടിപ്പ് വീരൻ മാരെ മാത്രേ ഇപ്പൊ ആളുകൾക്ക് വേണ്ടു.
കാലത്തിനു അനുസരിച്ച് കോലം മാറിയതല്ല , മാറ്റിയതാണ് , മാറിപ്പോയതാണ്.
ഇടവേളയിൽ .. idavelayil

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ