2024, മേയ് 13, തിങ്കളാഴ്‌ച

 നമ്മുടേത് മാത്രമായിരുന്ന ഓരോ ഇടങ്ങളും 

മനസ്സിന്റെ ഉള്ളറകൾ പോലും

നമുക്കന്യമാകുന്നു.

ഉള്ളിന്റെയുള്ളിൽ ആശയങ്ങളും,

തൂലികകളിൽ മഷിയും 

അവയിൽ വാക്കുകളും വറ്റി വരളുന്നു.


പ്രണയമില്ലാത്തവരായി പെയ്ത്തില്ലാത്തവരായി, നമ്മൾ നാം ചവിട്ടി നിന്നിടത്തു തന്നെ ഇല്ലാതാവുന്നു.

നിഴലില്ലാത്തവരാവുന്നു.

നാം നടന്ന കാൽപ്പാടുകളിലൂടെ നമ്മെ പിൻതുടർന്നവർ എവിടെയൊക്കെയോ വച്ചു വഴിമാറിപ്പോയിരിക്കുന്നു.

1 അഭിപ്രായം:

  1. നല്ല എഴുത്ത് ,.........അവനവൻ അവനവനു തന്നെ അന്യമാകുന്ന ഈ ജീവിതത്തിൽ ഒന്നിന്നും സ്ഥിരതയിലെന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു.......

    മറുപടിഇല്ലാതാക്കൂ