പൂവിതൾ ചില്ലയിൽ നീർത്തുള്ളി ചിതറു-
ന്നൊരീറൻ മഴ ചാറ്റലിൽ
കാതോർത്തു ശ്രീരാഗമാസ്സ്വദിച്ചിന്നു ഞാൻ
നിന്നേക്കുറിച്ചോർത്തു പോയ് ...
ന്നൊരീറൻ മഴ ചാറ്റലിൽ
കാതോർത്തു ശ്രീരാഗമാസ്സ്വദിച്ചിന്നു ഞാൻ
നിന്നേക്കുറിച്ചോർത്തു പോയ് ...
വെറുതെയാണെങ്കിലും എന്നുമോർക്കാൻ,
നിറ മൌനമായ്, ഈറൻ മിഴികളായി
നീ തന്ന സ്നേഹത്തിൻ പൂക്കളായി...
അകലെയാണെങ്കിലും, നീ ഇനി വരില്ലെങ്കിലും
അകതാരിലോർമകളായിരമിനിയും
ഹൃദയത്തിൻ താളമായ്, ജീവന്റെ ജീവനായ്
മായാതെയെന്നോടു ചേർന്നിരിപ്പൂ,
ഒരുവേള ഞാനതിലടരാതെ ചേർന്നിരിപ്പൂ!
നിറ മൌനമായ്, ഈറൻ മിഴികളായി
നീ തന്ന സ്നേഹത്തിൻ പൂക്കളായി...
അകലെയാണെങ്കിലും, നീ ഇനി വരില്ലെങ്കിലും
അകതാരിലോർമകളായിരമിനിയും
ഹൃദയത്തിൻ താളമായ്, ജീവന്റെ ജീവനായ്
മായാതെയെന്നോടു ചേർന്നിരിപ്പൂ,
ഒരുവേള ഞാനതിലടരാതെ ചേർന്നിരിപ്പൂ!
--
ഇടവേളയിൽ .. idavelayil