- ഹൈക്കു (64)
- നിലയില്ലാക്കയം (ചിന്തകൾ ) (56)
- പലവക (50)
- നേരം പോക്കുകൾ (കഥകൾ) (19)
- പാടാൻ കൊതിച്ചവ (18)
- കടമെടുത്തവ (7)
2020 ഒക്‌ടോബർ 29, വ്യാഴാഴ്‌ച
2020 ഒക്‌ടോബർ 19, തിങ്കളാഴ്‌ച
വെളിച്ചത്തിന്റെ വഴിവക്കിൽ അടർന്നു വീണ ഇരുട്ടിലകൾ.
ഒരായുഷ്കാലം എത്ര ചെറുതാണെന്ന്, ചില കഥകൾ കേട്ടിരിക്കുമ്പോഴെങ്കിലും നമുക്ക് തോന്നാറില്ലേ, ആരൊക്കെയോ മരിച്ചെന്നു കേൾക്കുമ്പോൾ ഇത്ര വേഗം എന്ന് അതിശയം കൂറാറില്ലേ, ശെരിക്കും ജീവിതം ഒരു ഓട്ടപ്പാച്ചിൽ മാത്രമാണ്. ഒരുപാട് പ്ലാൻ ചെയ്തിട്ടും അവസാനം ഇറങ്ങാൻ നേരം കുറേ ഏറെ സാധനങ്ങൾ വാരി വലിച്ചിട്ടു പായ്ക്ക് ചെയ്തു, വിട്ടു പോയ ബസിനു പിന്നാലെ ഓടിച്ചെന്നു കയറും പോലെ, തത്രപ്പാടിന്റെ ഏറ്റക്കുറച്ചിലുകൾ നിറഞ്ഞ ഒരു ഇ സി ജി ഗ്രാഫ്.
അതിനിടയിൽ ചതിക്കുന്നവർ ഉണ്ടാക്കി എടുക്കുന്ന ഒരു ലോകമുണ്ട്, അവരുടെ സ്വാർത്ഥ സ്വപ്‌നങ്ങൾ മാത്രം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഒരു ലോകം. അവരുടെ സ്വപ്നങ്ങൾ പല മനുഷ്യായുസുകൾ ചേർന്നതാവും. കാണുന്നതൊക്കെയും കൈക്കലാക്കി മുന്നോട്ടു കുതിച്ചു ലോകം മുഴുവൻ നേടി മനസമാധാനത്തോടെ ഉറങ്ങുന്നവർ..
നമ്മുടെ വെളിച്ചത്തിന്റെ വഴിവക്കിൽ എപ്പോഴുമുണ്ടാവും ഇങ്ങനെ ഇരുട്ടിലകൾ നിറഞ്ഞ ഒരുപാട് പേർ, അവർ ഇലകൾ പൊഴിച്ച് നമ്മുടെ പകലുകൾ ഇരുട്ടിലാകുകയും രാത്രികളെ ഉറക്കമില്ലാതെയാക്കുകയും ചെയ്യും.
കെട്ടുകഥകളെ തോല്പിക്കുമാറ്, നമ്മുടെ ജീവിതത്തിൽ ട്വിസ്റ്റുകൾ നിറച്ചു, അവരങ്ങനെ നിറഞ്ഞു നില്കും. നമ്മുടെ ചെറിയ ആയുഷ്കാല കഥകളിലെ സിംഹഭാഗവും കവർന്നെടുത്ത്...