എത്ര മേല്കൂരകളുണ്ടായിരുന്നു നമുക്ക് മേലെ! മരണത്തിന്റെ ഉലച്ചിലുകളിൽ കെട്ടുകളഴിഞ്ഞു,കാലത്തിന്റെ പേമാരിയിൽ അവയൊന്നൊന്നായി ഒഴിഞ്ഞു പോകവേ, ആകാശത്തിന്റെ ഇരുട്ടു കണ്ടെത്ര അരക്ഷിതരാവുന്നുണ്ട് നമ്മൾ!!
2020 സെപ്റ്റംബർ 13, ഞായറാഴ്‌ച
ഒരു തോൽവിയിൽ നിന്ന് മറ്റൊന്നിലേക്കു അതേ എസ്ക്യൂസുകളുമായി കടന്നു ചെല്ലേണ്ടി വരുമ്പോൾ, നമ്മൾ എത്ര കണ്ടു ക്രീയെറ്റിവ് അല്ലാതായിരിക്കുന്നു.
എസ്ക്യൂസ് കണ്ടുപിടിക്കാൻ പോലും മടി പിടിച്ചിരിക്കുന്നത്ര നരച്ചിരിക്കുന്നു.
2020 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച
വിളിപ്പാടുകൾക്കു അകലെയാണെങ്കിലും, നീന്റെ ഏകാന്തതകളിൽ എന്നെ നീ കേൾക്കും.