2021 ഏപ്രിൽ 13, ചൊവ്വാഴ്ച

കണിക്കൊന്ന

എൻറെ കാടിനെ എനിക്കു പുൽകണം !

വേരുകൾ നനുനനുത്ത മണ്ണിലേക്ക് ഇറക്കണം

സൂര്യനെ കാണുമാറു വളർന്നു  ഒടുവിൽ,

ആ ചൂടനോട് പരിഭവിച്ച് ഇലകളെല്ലാം പൊഴിക്കണം

ഒടുവിൽ അവനാ പരിഭവം തീർക്കുമ്പോൾ, 

ഉടലാകെ കോൾമയിർ പോലെ മഞ്ഞപ്പൂക്കൾ നിറയ്ക്കണം.


വെയിൽ നന്നായി പരന്നിട്ടുണ്ട്..

വസന്തം നാടെങ്ങും പൂക്കൾ വിരിച്ചിട്ടുണ്ട്.

പക്ഷേ ഒരു ചെടിച്ചട്ടിയിൽ വെള്ളമില്ലാതെ 

പെട്ടുപോയ ഞാനെങ്ങനെ പൂവണിയും...









2020 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ഒരു വഴിയിൽ നിന്നും തെന്നി തെറിച്ചു മറ്റൊന്നിൽ വീണു അതിൽ നിന്ന് മറ്റൊന്നിലേക്ക്.... അങ്ങനെ വഴികൾ  ഒരുപാടു സഞ്ചരിക്കുന്നതല്ലേ ഈ ജീവിതം