മഴ ഇന്ന് നന്നായൊന്നു പെയ്തു
ഓർമകളെ ഒഴുക്കി കളയുകയല്ല , പൊടി കഴുകി കൂടുതൽ വ്യക്തമാക്കുകയാണ് ഓരോ മഴയും.
മനസ്സൊന്നു പിടഞ്ഞപ്പോൾ വീണ്ടും അക്ഷരങ്ങളെ തേടിപിടിക്കുകയാണ്
വിങ്ങൽ മാറ്റാൻ മറ്റൊരു വഴിയുമില്ലെന്നു പണ്ടേ മനസ്സിലായതാണ്.
ഓർമ്മകൾ ആർദ്രമാക്കിയ മനസ്സ് പിടയുമ്പോൾ
നിറഞ്ഞു കവിഞ്ഞ കണ്ണീരൊപ്പാൻ ഒരു മഴ പെയ്യണം
തണുത്ത മഴവെള്ളം ചുറ്റും നിറയുമ്പോൾ ,
ചൂടേറിയ വിങ്ങൽ താനേ അടങ്ങുമല്ലോ